ഒരു മലയാളം ബ്ലോഗ് തുടങ്ങുക എന്നത് വളരെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.മലയാളം ബിരുദാനന്തരബിരുദധാരി എന്നൊരു സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും എന്റെ മേശവലിപ്പില്‍ ഉറങ്ങികിടപ്പുണ്ട്.എല്ലാ മറുനാടന്‍ മലയാളികളുടെ പോലെത്തന്നെ എന്റെ ഹൃദയവും ഓമ്മകളും ഒറ്റപ്പെടലും നിറഞ്ഞ വലിയൊരു തടാകമാണ്.തിരയനക്കങ്ങള്‍ ഒന്നുംതന്നെയില്ലാത്ത തടാകത്തിന്റെ ഓമ്മക്കുറിപ്പുകളും, വര്‍ഷവും വേനലും മാറി മാറി വന്ന് തന്ന ചൂടും തണുപ്പും അവയില്‍ നിന്ന് പിറന്ന കുറെ കുറിപ്പുകളും....ഗ്രഹാതുരത്വത്തിന്റെ നനവുള്ള എന്റെ ലോകത്തേക്കു സ്വാഗതം.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കടലാസും പേനയുമില്ലാത്ത ഒരെഴുത്തിനെ കുറിച്ച് ഞാന്‍ ഓത്തിട്ടേയില്ലായിരുന്നു.വിവാഹത്തിനു ശേഷമാണ് കം പ്യൂട്ടറിനെ പരിചയപ്പെട്ടത്.ചൂടുള്ള ചായക്കുമുമ്പില്‍ ചടഞ്ഞിരുന്നു വായിച്ചിരുന്ന മാത്ര്ഭൂമി പത്രത്തെ എല്ലായിപ്പോഴും 'മിസ്സ്' ചെയ്തിരുന്നു.ആവിപറക്കുന്ന ചായയും പുതിയ കടലാസിന്റെ മണവും എന്റെ പ്രിയപ്പെട്ട പ്രഭാത വിഭവമായിരുന്നു.അമേരിക്കയിലെത്തിയ ആദ്യനാളുകളില്‍ ഞാനതോര്‍ത്ത് വിമ്മിഷ്ടപ്പെട്ടിരുന്നു.കം പ്യൂട്ടറും ഞാനും ആദ്യമെല്ലാം വളരെ ശത്രുതയിലായിരുന്നു.അവസാനം കണ്ടെടുത്ത കുറെ മലയാളം പത്രങ്ങളും മാസികകളും എന്നെ ഓണ്‍ലെന്‍ ശത്രുവുമായി അടുപ്പിച്ചു.ഏകാന്തതുയുടെ വര്‍ഷങ്ങളായിരുന്നുവത് എനിക്കാണെങ്കില്‍ അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല.ആങ്ങിനെ ഞങ്ങളുടെ ബന്ധം വളരുകയായിരുന്നു.ഇപ്പോള്‍ കം പ്യൂട്ടറില്ലാത്ത ഇരുളടഞ്ഞ ഒരു ലോകത്തെ കുറിച്ച് എനിക്ക് ആലോചിക്കാനേ വയ്യ.അങ്ങിനെ ഒരു ദിവസം കുറെ മലയാളം ബ്ലോഗുകള്‍ കാണാനിടയായി.കലാപരമായി കഴിവുളള ഇത്രയധികം ആളുകള്‍ നമുക്കിടയിലുണ്ടെന്ന് കണ്ട് അസൂയകലര്‍ന്ന അത്ഭുതമാണു വന്നത്.എല്ലാ ബ്ലോഗുകള്‍ക്കു പിന്നിലും കഴിവുള്ള,അര്‍പ്പണ മനോഭാവമുള്ള ഒരു മനസ്സുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.അങ്ങിനെയാണു ഞാനും ഒരു ബ്ലോഗു തുടങ്ങണമെന്നു വച്ചത്.ഇംഗ്ലീഷിനേക്കാള്‍ എനിക്കു സംവദിക്കാന്‍ കഴിവുള്ള ഭാഷ മലയാളം തന്നെയാണ്.ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും മലയാളമാണ്. അങ്ങിനെയാണു 'ദൂരം' പിറവികൊണ്ടത് ...ഭൂതകാലത്തുനിന്നും വളരെ ദൂരം മുമ്പോട്ടു പോയി ഭാഷയും സംസ്കാരവും വ്യത്യസ്തമായ ഒരു നാട്ടില്‍ ജീവിക്കാനാണു വിധി അനുവദിച്ചത് .ഒരു പക്ഷേ അതു കൊണ്ടുതന്നെയായിരിക്കണം എന്റെ ഓമ്മകളെല്ലാം തന്നെ കെട്ടുപിണഞ്ഞുകിടക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്.അവിടന്നങ്ങോട്ടുളള ജീവിതത്തിന്റെ ദൂരമാണ് ഈ ബ്ലോഗ്.സത്യത്തില്‍ ഇതൊരു സ്വകാര്യമല്ലാത്ത ഡയറിക്കുറുപ്പുകളാണ്.
8 comments:
സിജി, ബൂലോകത്തേക്ക് സ്വാഗതം.
‘ദൂര‘ത്തിന് സിജി കൊടുത്ത നിര്‍വചനം ഇഷ്ടായി. കടലാസും പേനയുമില്ലാത്ത എഴുത്ത്, ചൂട് ചായ-പത്രം, ഭൂതം നോക്കിയിരിക്കുന്ന മനസ്സും- സേം പിഞ്ച് നോ ബാക് പിഞ്ച് ട്ടോ:)
ടെക്ക്നിക്കല്‍ ഗുലുമാലുകള്‍ ലളിതമായി ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് : http://ashwameedham.blogspot.com/2006/07/blog-post_28.html. നോക്കുമല്ലോ?
തനി മലയാളം ലിസ്റ്റില്‍ കണ്ടില്ലല്ലോ ഈ ബ്ലോഗ്?
ആളും ബഹളവും കൂടുന്നതില്‍ വിരോധമില്ലെങ്കില്‍ കമന്റുകള്‍ പിന്മൊഴികളിലേക്കയക്കാം.
പിന്നെ, മലയാളത്തില്‍ കമന്റ് ചെയ്യാന്‍, വരമൊഴിയിലോ, കീമാനിലോ റ്റൈപ് ചെയ്തു കമന്റ് ബോക്സില്‍ കേറ്റാനേയുള്ളൂ. സിജി ഈ പോസ്റ്റ് എഴുതിയ പോലന്നെ.
പ്രതീക്ഷകളോടെ കാത്തിരിക്കുന്നു:)
തനി മലയാളം ലിസ്റ്റില്‍ കാണാന്‍ blog settings-publishing- notify weblogs.com-yes
സെറ്റ് ചെയ്ത് വെച്ചാല്‍ മതി.
സിജി :) സ്വാഗതം.
Reshma &Su
Thanks...
സിജിയെ പിന്മൊഴിഭൂതം ഇതുവരെ പിടികൂടിയില്ല അല്ലേ?
ആ ട്രാക്കില്‍ ഒന്നുവീണാലേ അറിയൂ.
രേഷ്മ പറഞ്ഞതുപോലെ http://ashwameedham.blogspot.com/2006/07/blog-post_28.html വേഗം വായിച്ചുനോക്കി അതുപോലെ ചെയ്യൂ.
സംശയമുണ്ടെങ്കില്‍ viswaprabhaAT yahooDOT com അല്ലെങ്കില്‍ viswaprabhaATഗൂഗിള്‍ഡോട്കോം.
:)
വരിക, കണ്ണാല്‍കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ...
സ്വാഗതം, സിജീ
:-)
സിജി.. രേഷ്മ പറഞ്ഞതുപോലെ തന്നെ. സെയും പിഞ്ച്.:) കാണാന്‍ വൈകി.
qw_er_ty
തൊട്ടാവാടിമുള്ളു കൊളുത്തിവലിക്കുമ്പോളുള്ള ആ നേരിയ വേദന സിജിയുടെ എഴുത്തുകള്‍ വായിക്കുമ്പോഴും. വളരെ ഇഷ്ടമായി പല കുറിപ്പുകളും.
qw_er_ty
Post a Comment