മരണം ഒരിക്കല്‍ കടന്നുവരും.
എന്നേയും നിന്നേയും-
ഉടലോടെ ദ്രവിപ്പിക്കും.
മണ്ണിനടിയില്‍ കിടന്ന്-
ഞാന്‍ നിന്റെ ഹൃദയം തിരയും.
സ്നേഹത്താല്‍ തുടിച്ച-
സ്വാതന്ത്ര്യ പരാഗങ്ങള്‍ കൊഴിച്ച-
ഹൃദയത്തിനെങ്ങനെ ദ്രവിക്കാനാകുമെന്ന്
വിരലുകളില്‍ ഉമ്മവെച്ച്-
നിന്നോടു ഞാന്‍ ചോദിക്കും.