മരണം ഒരിക്കല്‍ കടന്നുവരും.
എന്നേയും നിന്നേയും-
ഉടലോടെ ദ്രവിപ്പിക്കും.
മണ്ണിനടിയില്‍ കിടന്ന്-
ഞാന്‍ നിന്റെ ഹൃദയം തിരയും.
സ്നേഹത്താല്‍ തുടിച്ച-
സ്വാതന്ത്ര്യ പരാഗങ്ങള്‍ കൊഴിച്ച-
ഹൃദയത്തിനെങ്ങനെ ദ്രവിക്കാനാകുമെന്ന്
വിരലുകളില്‍ ഉമ്മവെച്ച്-
നിന്നോടു ഞാന്‍ ചോദിക്കും.
25 comments:
ഉടയാടകളേയും ഉടലിനേയും ദ്രവിപ്പിക്കും.
പക്ഷേ ഉടനീളം ഉണ്ടാക്കിയതൊന്നും ദ്രവിപ്പിക്കാന്‍ കഴിയില്ല.
പക്ഷി പറന്നാലും `പക്ഷിയുടെ മണം' ബാക്കി നില്‍ക്കും.
....
ഉത്തരം പറയാതെ അപ്പോഴും നീ ചിരിക്കും.
മണ്ണിനടിയില്‍ കിടന്ന്-
ഞാന്‍ നിന്റെ ഹൃദയം തിരയും.
സ്നേഹത്താല്‍ തുടിച്ച-
സ്വാതന്ത്ര്യ പരാഗങ്ങള്‍ കൊഴിച്ച-
ഹൃദയത്തിനെങ്ങനെ ദ്രവിക്കാനാകുമെന്ന്
വിരലുകളില്‍ ഉമ്മവെച്ച്-
നിന്നോടു ഞാന്‍ ചോദിക്കും.
ഒത്തിരി മധുരവും,നോവും,പ്രണയാർദ്ധവുമായ സ്മരണകൾ ബാക്കിയാക്കി
ആ വിരലുകളില്‍ ഉമ്മവക്കാന്‍ കൊതിച്ച മറ്റൊരാള്‍.
മാധവിക്കുട്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍
കണ്ണുനീരോടെ....................
അവരുടെ അക്ഷരങ്ങളെ മരണം ഒരിക്കലും ദ്രവിപ്പിക്കില്ലെന്നും, തലമുറകള്‍ അവരുടെ അക്ഷരങ്ങളെ ആവര്‍ത്തിച്ച് വായിച്ച്, അവര്‍ കൂടുതല്‍ സ്നേഹിക്കപ്പെടും എന്ന് കാലം രേഖപ്പെടുത്താന്‍ ഇടവരുത്തട്ടെ.
sereena yude kavithakal vayichchu veruthe karayan vannathanu "pachchayil.."
aavazhi ivideyeththi ........
aa pakshi marichchittilla .... parannu poyathaanu ...
Neermathalapookalum chandanagandhavum mathramullidatheykku....
Read all ur post ....
Nice ....
Paristithi dina aashamsakal....
Sansneham...
harithakam.blogspot.com
There is a little writer named abhirami
just 11 or 12 years old
Just check out her creations , Amazing!
u will luv it!
ചേച്ചിപെണ്ണ്‍..താങ്ക്യൂ..
ഞാന്‍ ആ കുട്ടിയെപ്പറ്റി കേട്ടിട്ടുണ്ട്. 1-2 കവിത വായിച്ചിട്ടുമുണ്ട്. ഇപ്പോഴേതന്നെ ആ കുട്ടി എല്ലാവരുടേയും വായനയില്‍ എത്തിക്കഴിഞ്ഞു ഇത്ര ചെറുപ്പത്തില്‍ തന്നെ ..
സിജി, മുമ്പൊരിക്കല്‍ ഇവിടെ വന്നു,
പേടി വായിച്ചു, ഒന്നും മിണ്ടാനുള്ള
ത്രാണിയില്ലാതെ തിരിച്ചു പോയി.
മുറിവുകള്‍ക്ക് മീതെ മുറിവുകള്‍ കൊണ്ട്
തൊടുന്ന മാന്ത്രികതയില്‍ ആരെങ്കിലും
സമാധാനപ്പെടുന്നുണ്ടാവുമോ, അറിയില്ല.
എങ്കിലും കഥ കൊണ്ടും കവിത കൊണ്ടും
രണ്ടു പേര്‍ മിണ്ടിയല്ലോ..അതുമതി.
:)
നല്ല വരികള്‍
നല്ല കവിത.
സിജീ, എന്തൊരെഴുത്തായിരുന്നല്ലേ മാധവിക്കുട്ടി.. അനുഭവിപ്പിക്കുന്ന, മൂര്‍ച്ചയുള്ള എഴുത്ത്
ഞാനും ചോദിക്കും..അവരുടെ മോഹിപ്പിക്കുന്ന ചിരിയായിരിക്കും ഉത്തരം അല്ലേ
സ്നേഹത്തിന്റെ നിലാകാശത്തെ പറന്നളക്കാന്‍ മോഹിച്ചവള്‍ക്കായി....നന്നായിട്ടുണ്ടു.
ഇത് എവിടെപ്പോയി കിടക്കുവാ? വര്‍ഷത്തില്‍ 6 മാസം ഒളിവില്‍ കഴിഞ്ഞോളാമെന്ന് വല്ലൊ നേര്‍ച്ചയുമുണ്ടോ?
എന്തേലും എഴുതെന്റെസിജീ
എവിടെയാണു?
മെയില്‍ ഐ.ഡി. മാറിയോ?
സുഖമാണോ?
പുതുവത്സരത്തില്‍ സിജിക്കും കുടുംബത്തിനും എല്ലാ നന്മകളും നേര്‍ന്നു കൊണ്ട്,
സ്നേഹപൂര്‍വ്വം
എവിടെയാ? സുഖമല്ലേ?
enthanonnum ezhuthathe ?
Ezhuthukaari thirichuvaraan ivide oru chenkodi kuthi samaram prakhyaapikkunnu :)
തിരക്കാ?
Good content and post. It may attract others or help others.
stay safe
we run software development company to help clients to find perfect software solution for their needs.We provide best software development services in trivandrum.we are best software development company in trivandrum.ALso we are best in web development company in kerala.
we will help you
best software development company in india
best accounts software development company in kerala
best business software development company in kerala
best pos software development company in kerala
best erp software development company in kerala
thank you
Post a Comment