മണ്ണിനെ സ്നേഹിച്ചാല്‍ മണ്ണ്‍ തിരിച്ചുതരും എന്നൊരു പഴമൊഴിയുണ്ട്.ആധുനികയുഗത്തില്‍ മണ്ണിന്റെ പ്രാധാന്യം കുറഞ്ഞു വരികയാണ്‌ഭൂമിയെന്നതിലുപരികെട്ടിടങ്ങള്‍ പണിയുവാനൊരു സ്ഥലം എന്നതിലേക്ക് മണ്ണ്‍ മാറിക്കൊണ്ടിരിക്കുകയാണ്.കുറച്ചു സ്ഥലത്തിനുള്ളില്‍ കൂടുതല്‍ വിളയിക്കുക എന്ന ത്വത്വവുമേന്തിക്കൊണ്ട് രാസവളപ്രയോഗത്തിലൂടെ നമ്മള്‍ നടത്തുന്ന കൃഷി മണ്ണിന്റെ പ്രകൃതിദത്തമായ ഗുണങ്ങള്‍ നശിപ്പിക്കുന്നവയാണ്.
അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍
കിട്ടുന്ന ഭൂരിഭാഗം പച്ചക്കറികളും പഴങ്ങളും രാസവളങ്ങള്‍ പ്രയോഗിച്ചും ,ഹോര്‍മ്മോണുകള്‍ കുത്തിവെപ്പിച്ചും,ജനിതക പരീക്ഷണങ്ങള്‍ നടത്തിയും കൃഷിചെയ്യുന്നവയാണ്.കുറച്ചു സാധാരണ ആപ്പിള്‍പഴങ്ങളും കുറച്ച് ഓര്‍ഗാനിക് ആപ്പിള്‍ പഴങ്ങളും നിങ്ങള്‍ ഒരു സ്ഥലത്തുവെച്ച് നിരീക്ഷിച്ചു നോക്കുക.സാധാരണ ആപ്പിള്‍ പഴങ്ങള്‍ ഒന്നോരണ്ടോ മാസത്തോളം കേടുകൂടാതെയിരിക്കുകയും ഓഗാനിക് രണ്ടാഴ്ച്ചക്കുള്ളില്‍ ചീഞ്ഞുപോകുന്നതായും കാണാന്‍ കഴിയും,ഈ ഒരു ചെറിയ കണ്ടെത്തലാണ് എന്നെ ചെറിയൊരു അടുക്കളത്തോട്ടമുണ്ടാക്കുവാന്‍ പ്രേരിപ്പിച്ചത്.സാധാരണക്കാരായ ഞങ്ങള്‍ക്ക് എപ്പോഴും പ്രകൃതിദത്തവസ്തുക്കള്‍ ഇത്രയും വിലകൊടുത്ത് വാങ്ങുവാന്‍ നിവൃത്തിയില്ല.പകരം സ്വന്തം തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട് മാനസികാര്യോഗവും ശാരീരികാര്യോഗവും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു.
വളരെ കുറച്ചു സ്ഥലമേ ചെറിയ അടുക്കളതോട്ടത്തിനാവശ്യമുള്ളു.വള്ളിപയര്‍,പാവല്‍,അമരക്ക എന്നിവ അമേരിക്കയിലും ഇന്ത്യയിലും നന്നായി വളരുന്ന പച്ചക്കറികളാണ്.അമേരിക്കയില്‍ ഏറ്റവും സുഗമമായിവളരുന്ന ചെടിയാണ് തക്കാളി.ചീര,വെണ്ട,വഴുതിന,വെള്ളരി,കാപ്സിക്കം,മുളക് എന്നിവയും അങ്ങിനെത്തന്നെ,കുറച്ചുകൂടി സ്ഥലമുള്ളവര്‍ക്ക് മത്ത,കുമ്പളം എന്നിവ വച്ചുപിടിപ്പിക്കാവുന്നതാണ്.
ഇപ്രാവശ്യം ഞങ്ങളുടെതോട്ടത്തില്‍ ചുവന്നചീര,പയര്‍,തക്കാളി,വഴുതിന,വെള്ളരി,പാവല്‍,കാപ്സിക്കം,മുളക്,അമരക്ക എന്നിവ ധാരാളം വിളവുതന്നു.വേനല്‍ക്കാലമാസങ്ങളില്‍ കുറച്ചു പച്ചക്കറികള്‍ മാത്രമേ കടയില്‍ നിന്നും വാങ്ങിക്കേണ്ടി വരാറുള്ളു.നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും നന്നായിയുള്ള സ്ഥലങ്ങളാകണം ഇതിനുവേണ്ടിതിരഞ്ഞെടുക്കേണ്ടത്.ഞങ്ങളെ സംബന്ധിച്ച് സ്ഥലപരിമിതിമൂലം വഴുതിന,കാപ്സിക്കം,മുളക് എന്നിവ ചട്ടിയില്‍ വളര്‍ത്താനേ സാധ്യമാകൂ.എങ്കിലും ചട്ടിയില്‍ നട്ട ഒരു വഴുതിനയില്‍ നിന്നുതന്നെ ഏകദേശം 12 കിലോയോളം കായ്കള്‍ കിട്ടി.അടുക്കളയില്‍ നിന്നും കറിക്കരിഞ്ഞു ബാക്കിവരുന്ന പച്ചക്കറികഷ്ണങ്ങള്‍,ചാണകം,വെയ്ക്കോല്‍,പുല്ലുകഷ്ണങ്ങള്‍ എന്നിവകൊണ്ട് കമ്പോസ്റ്റ് തയ്യാറാറക്കിയാണ് വളപ്രയോഗം നടത്തുന്നത്.സോപ്പുലായനിയുപയോഗിച്ച് കീടങ്ങളെതടയുന്നു.രണ്ടുനേരം വെള്ളമൊഴിക്കാന്‍ ശ്രമിക്കാറുണ്ട്.ചെടികള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാണുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്.ഒഴിവുസമയങ്ങളെ പ്രയോജനപ്പെടുത്തുകയും,കുറച്ചുപണം ലാഭിക്കുകയും ചെയ്യുന്ന ഒരു ഹോബിയായി ആര്‍ക്കും ഒരു ചെറിയ പച്ചക്കറിതോട്ടമുണ്ടാക്കാവുന്നതാണ്.ആരോഗ്യമുള്ള ശരീരമുണെങ്കിലേ സമ്പൂര്‍ണ്ണമായ ജീവിതമുണ്ടാവുകയുള്ളുവെന്നോര്‍ക്കുക.പ്രകൃതിയുടെ വരദാനങ്ങളെ നഷ്ടപ്പെടുത്താതിരിക്കുക.

8 comments:
ആശംസകള്‍
ചന്ദ്രേട്ടന്‍ ഈ പരിസരത്തെവിടെയെങ്കിലുമുണ്ടെകില്‍ ഈ പോസ്റ്റിങ്കല്‍ ഒന്നു വരണം.ദേ ഒരു ബൂലോക കൃഷിക്കാരി...:)
സിജീ,ഇത്തരം ലേഖനങ്ങളുടെ ഒരു കുറവ് നികത്താന്‍ ഇനി സിജിയുമുണ്ടാവുമല്ലോ.അഭിനന്ദനങ്ങള്‍.
സിജീ, ഞാന്‍ വീണു!
ഇവിടെ കമ്പോസ്റ്റ് ഉണ്ടാക്കുന്നതെങ്ങെനെയെന്ന് വിശദീകരിക്കമോ? കമ്പോസ്റ്റ് റെഡിയായി വരുമ്പോഴേക്കും പുളിച്ച മണം വരുമെന്ന് കണവന്‍ പറയുന്നു, സത്യമാണോ?ഒരോ പച്ചക്കറിയും നട്ടുപിടിപ്പിക്കേണ്ട സമയത്തെ കുറിച്ചറിയാനും ആഗ്രഹമുണ്ട്.potting soilഏതാണ് നല്ലതെന്നും.
സിജിയേ, മിടുമിടിക്ക്യാണല്ലൊ! http://myinjimanga.blogspot.com/ - ആ ലിങ്കില്‍ പോയി നോക്കിയാല്‍ കുറച്ച് ഫുഡ് ബ്ലോഗിനികള്‍ ചേര്‍ന്നൊരിക്കിയ പച്ചക്കറി തോട്ടം കാണാം. ആക്ച്ചുവലി അതിന്റെ പഴയ ബ്ലോഗില്‍ നിന്ന് പോയായിരുന്നു. പിന്നെ സിജീന്റെ ഈ പോസ്റ്റ് കണ്ടപ്പൊ,ഗൂഗിളില്‍ നിന്ന് പൊക്കിയടുത്തതാണു
രേഷ്മക്കുട്ട്സ്
ശരിക്കുമുള്ളൊരു കമ്പോസ്റ്റില്‍ നോ മണം! അല്ലെങ്കില്‍ കമ്പോസ്റ്റ് ശരിക്കുമുള്ളതല്ല. പോട്ടിങ്ങ് സോയില്‍ സീദാ സാദാ മേടിച്ചിട്ട് അതിന്റെ കൂടെ ചാണകപ്പൊടി സമാസമം ചേര്‍ത്താല്‍ മതി. വിലകൂടിയ പോട്ടിങ്ങ് സോയില്‍ ഒന്നും വേണ്ടാ.
രേഷ്മ മാഷെ,
കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം പറയാം.കുറച്ചുമണ്ണ്‍,പച്ചിലകള്‍/അടുക്കള വെട്ടിക്കൂട്ട്/ചാണകം എന്നിവ ഇതിനായി ഉപയോഗിക്കാം.ഇത്ര അനുപാതം ഒന്നും ഇല്ല.എന്ത് കുറഞ്ഞാലും മണ്‍ണ്മ് മസ്റ്റ് ആണിതില്‍.ഞാന്‍ ചിലപ്പോള്‍ ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ ഇവയെല്ലാം നിറച്ച് നല്ലവെയിലുള്ളസ്ഥലത്തു വെക്കും.ഇതിനടിയില്‍ ഒരു ദ്വാരവും ഇടും.ഇതിലൂടെ അതിലെ വെള്ളം ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്.അതും ഒരു വളമാണ്.അതുകൊണ്ട് ഏതെങ്കിലും ചെടിയുടെ അരികിലായിവക്കുക.3 ആഴ്ച്ചക്കുള്ളില്‍ കമ്പോസ്റ്റ് റെഡിയാകും.മണമൊന്നുമുണ്ടാകില്ല.ചെടിച്ചട്ടിയിലാനെണെങ്കില്‍ ഇതൊക്കെ ഞാന്‍ ചെടിനടുന്നതിനു മുമ്പ് മണ്ണിനോടൊപ്പം തന്നെ മിക്സ് ചെയ്യാറുണ്ട്.സാധാരണ പോട്ടിംഗ് സോയില്‍ മതി.ഞാന്‍ ഓര്‍ഗാനിക്ക് പോട്ടിംഗ് സോയിലും,ടോപ്പ് സോയിലും കമ്പോസ്റ്റുമായി മിക്സ്ചെയ്യാറുണ്ട്.കമ്പോസ്റ്റ് ഉണ്ടെങ്കില്‍ പിന്നെ പോട്ടിംഗ് സോയിലിനെ പറ്റി ഓര്‍ക്കേണ്ടതില്ല.ഇതൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അടുക്കള വെട്ടിക്കൂട്ട് ചെടിയുടെ അടിയിലിട്ട് കുറച്ച് മണ്ണിട്ടു മൂടുക.പിന്നെ വിത്തുകള്‍ ഞാന്‍ ചിലതൊക്കെ നേരത്തേ മുളപ്പിക്കും.ഞാന്‍ ജൂണിലാണ് നടല്‍ ആരംഭിക്കുക.പാവലിനെ വിത്ത് തലേദിവസം കഞ്ഞിവെള്ളത്തിലിട്ടുവെച്ച് പിറ്റേന്ന് പാകും,ഇതു മുളക്കാന്‍ 2 ആഴ്ച്ച മുതല്‍ 1 മാസമെങ്കിലുമിടുക്കും ഇവിടെ.അതൊക്കെ വീട്ടില്‍മെയ് മാസരംഭത്തില്‍ മുളപ്പിക്കും.അതിനുവേണ്ടി ചെറിയ കടലാസുകൊണ്ടുള്ള ചട്ടികള്‍ എല്ലാ കടയിലും കിട്ടും(ഗാര്‍ഡന്‍ ഏരിയ) പിന്നെ പയര്‍,ചീര,വെണ്ടയൊക്കെ മെയ് അവസാനമോ ജൂണിലോ പുറത്തുതന്നെ നട്ടാല്‍ മതി.വേഗം മുളക്കും. ഞങ്ങളിക്കൊല്ലം ഇതിനുവേണ്ടി ഒരു വെജിറ്റബിള്‍ ബെഡ് ഉണ്ടാക്കിയിട്ടുണ്ട്(ബോക്സ് ഉണ്ടാക്കി).അതില്‍ മണ്ണിട്ടാണ് ഇപ്രാവശ്യത്തെ കൃഷി.ഇതൊക്കെ പ്രകൃതിസ്നേഹിയായ ഭര്‍ത്താവ് ഉണ്ടാക്കിത്തരുന്നതാണ് കെട്ടോ.
സിജീ, ഇഞ്ചീ ..:)
കഞ്ഞിവെള്ളം ട്രിക്ക് എല്ലാത്തിനും പറ്റോ?ഇവിടെ കുറച്ച് മുരിങ്ങ വിത്തുണ്ട്,മുളപ്പിക്കുന്നതിന് മുന്‍പ് കഞ്ഞിവെള്ളത്തിലിടാമോ..?
രേഷ്മ,
കഞ്ഞിവെള്ളത്തില്‍ പ്രോട്ടീന്‍ ഉള്ളതിനാലാണ് വിത്തുകള്‍ അതിലിട്ടുവക്കുന്നത്.മുളയിലേതന്നെ ആരോഗ്യവാനായിവളരും എന്നാണു പറയുന്നത്.ഞാന്‍ വെണ്ട,പയര്‍ എന്നിവയൊക്കെ 4 മണിക്കൂറെങ്കിലും സോക്ക് ചെയ്യാറുണ്ട്.മുരിങ്ങവിത്തും അങ്ങിനെ ചെയ്യാമെന്നാണ് എനിക്കുതോന്നുന്നത്.അതും കുറച്ചു കട്ടിയുള്ളതല്ലേ.എന്തായാലും രേഷ്മ എല്ലാവിത്തും സോക്ക്ചെയ്യേണ്ട.പിന്നെ ഇവിടത്തെ ഞങ്ങളുടെ സുഹൃത്തായ ഒരു സായിപ്പ് (കൃഷി വലന്‍) പാവക്കാവിത്ത് 4 മിനുട്ട് മെക്രോവേവ് ചെയ്ത വെള്ളത്തില്‍ അഗ്രഭാഗം കുറച്ചു വിടര്‍ത്തിയതിനു ശേഷം ഒരു ദിവസം വെള്ളത്തിലിടാന്‍ പറഞ്ഞിരുന്നു.വേഗം മുളക്കുമെത്രേ.ഞാനിവിടെ അതു പരീക്ഷിച്ചിട്ടില്ല.
സിജിയുടെ കമെന്റ് എന്റെ പോസ്റ്റില്‍ കണ്ടിട്ടുണ്ട്. ഈ പോസ്റ്റ് എന്നെപ്പോലും തോല്‍പ്പിച്ചുകളഞ്ഞല്ലോ. “ആയിരമായിരം അഭിനന്ദനങ്ങള്‍“
Post a Comment