-Blaise Pascal.
വാക്കുകളുടേയും ആശയങ്ങളുടേയും കൂട്ടിവെക്കലാണ് കവിത.വാക്കുകളും ചിന്തകളും പ്രത്യേക തരത്തില്‍ കവി അടുക്കിവെയ്ക്കുന്നു, സംതൃപ്തനാകാതെ അടുക്കിവെച്ച വാക്കുകള്‍ തട്ടിവീഴ്ത്തി അയാള്‍ വീണ്ടുമടുക്കുന്നു. മറ്റാരും കാണാത്ത വാക്കുകളേയും ആശയങ്ങളേയും തിരഞ്ഞെടുത്ത് നിരത്തലാണ് സൃഷ്ടിയുടെ വേളയില്‍ ഒരു കവിയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കുന്ന സംഗതി എന്നത് കാവ്യലോകം അംഗീകരിക്കപ്പെട്ടകാര്യമാണ്.
ലാപ്പുട എന്നപേരില്‍ മലയാളം ബ്ലോഗില്‍ കവിതകളെഴുതുന്ന വിനോദിന്റെ കവിതകളെ കാണാത്തവരായും,ശ്രദ്ധിക്കപ്പെടാത്തവരായുമുള്ളവര്‍ നമുക്കിടയില്‍ കുറവാണ്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിനോദിന്റെ ബ്ലോഗ് ഞാന്‍ ആദ്യമായിക്കണ്ടത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച ബോറടിയുടെ ദൈവം എന്ന കവിതയാണ് ഞാന്‍ ആദ്യമായി വായിച്ചത്. ഇത്രയും നിലവാരമുള്ള കവിതകള്‍ പ്രിന്റഡ് മീഡിയയെ ആശ്രയിക്കാതെ വായിക്കാനുള്ള സൗകര്യം ഞാനാവോളം മുതലെടുത്തു.എന്നെങ്കിലും ഇയാള്‍ കേരളമെങ്ങുമറിയപ്പെടുന്ന ഒരു കവിയായ്ത്തീരും എന്ന് അന്ന് മനസ്സിലുറപ്പിച്ചിരുന്നു.
ലാപ്പുടയുടെ രണ്ട് പ്രത്യേകതകളെയാണ് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത്.
1. വാക്കുകളെയും ആശയങ്ങളേയും സംസ്കരിച്ചെടുത്ത് അത് കൃത്യമായി ഉപയോഗിക്കാന്‍ ലാപ്പുടക്കുള്ള കഴിവിനെ.
2. കൃത്രിമത്വവും,ദുര്‍ഗ്രഹതയുംകൊണ്ട് കാവ്യഭംഗി നശിപ്പിക്കാതെ വിദഗ്ദമായുള്ള എഴുത്ത്.
മനസ്സില്‍ അജീര്‍ണ്ണത്തിന്റെ വിത്തിടാതെ,സുഗമമായ് ആ കവിതകള്‍ മനസ്സില്‍ ഒരിടം നേടി.
ബ്ലോഗിനുള്ളില്‍ മാത്രം വിനോദിന്റെ കവിതകള്‍ ഒതുങ്ങി നില്‍ക്കാതെ പുറം ലോകത്തെ നല്ല വായനക്കാര്‍ക്കുകൂടി വിനോദിന്റെ കവിതകള്‍ ലഭ്യമാകുകയാണ്.

ജനുവരി 10 ന് ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് വിനോദിന്റെ കവിതകള്‍ ആദ്യമായ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു.
ബ്ലോഗിലേയും പുറത്തേയും നല്ല രചനകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായ് ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ബുക്ക് റിപ്പബ്ലിക്ക് എന്ന സമാന്തര പ്രസാധന/വിതരണ സംഘമാണ് 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍' എന്ന വിനോദിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്.
മലയാളം ബ്ലോഗിന്റെ ആദ്യ ചലച്ചിത്ര സംഭാവനയായ പരോള്‍ എന്ന സിനിമയുടെ പ്രദര്‍ശനവും ,ബ്ലോഗിനകത്തേയും പുറത്തേയും കവികളെ പരിചയപ്പെടുത്തിക്കൊണ്ടു നടത്തുന്ന കവിയരങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും.
ചങ്ങമ്പുഴപാര്‍ക്കില്‍ വെച്ച് ഉച്ചക്ക് 4.30 നടക്കുന്ന ചടങ്ങിലേക്ക് വാക്കുകളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളുമെത്തിച്ചേരണമെന്നും പറ്റാവുന്നത്ര കൂട്ടുകാരെ പങ്കെടിപ്പിക്കണമെന്നും പരിപാടിയെ വിജയമാക്കണമെന്നും സ്നേഹത്തോടെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ.
വിനോദിന്റെ കവിതാ പുസ്തകം വാങ്ങിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അത് ഇവിടെ നിന്നും ലഭ്യമാണ്.
1 comment:
വിനോദിന് എല്ലാ ആശംസകളും!
തീര്ച്ചയായും നല്ല സംരഭം എന്ന് പറയാതെ വയ്യ!
Post a Comment